ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍
ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് എ കെ ബാലന്‍
ആമിയും കാര്‍ബണും സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരി മന്ത്രി എ കെ ബാലന്‍ രംഗത്ത്.
അക്കാദമി ഭാരവാഹികളുടെ സിനിമ അവാര്‍ഡിന് പരിഗണിക്കരുതെന്ന കര്‍ശനമായ നിര്‍ദ്ദേശവും സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് നല്‍കി.
ഇക്കുറി സംസ്ഥാന ചലചിത്ര അവാര്‍ഡിനായി 105 സിനിമകളാണുള്ളത്. അതില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും വൈസ് ചെയര്‍മാന്‍ ബീനാപോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണും ഉണ്ട്. ഇക്കാര്യമാണ് വിവാദത്തിന് കാരണമായത്.
അക്കാദമിയുടെ ബൈ ലോയില്‍ പറയുന്ന കാര്യമാണ് അക്കാദമി ഭാരവാഹികള്‍ വ്യക്തിപരമായ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നത്.
എന്നാല്‍ രണ്ടു സിനിമകളുടെയും നിര്‍മ്മാതാക്കള്‍ അവാര്‍ഡില്‍ നിന്നും സിനിമകള്‍ മാറ്റാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. എതിര്‍പ്പുമായി മുന്‍പോട്ടു പോകുകയാണെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Leave a Reply
You must be logged in to post a comment.