തീരദേശപാതയിലെ യാത്രാദുരിതം നേരിട്ടറിയാന്‍ എം പിയെത്തി

തീരദേശ പാതയിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം നേരിട്ടറിയാന്‍ ആലപ്പുഴ എം പി എ എം ആരിഫ് നേരിട്ടെത്തി. ആലപ്പുഴയില്‍ നിന്നും എറണാകുളത്തേക്കുള്ള മെമു ട്രെയിനിലാണ് എ എം ആരിഫ് തിങ്ങിനിറഞ്ഞ യാത്രക്കാരോടൊപ്പം നിന്നാണ് എം പി എറണാകുളം വരെ യാത്ര ചെയ്തത്.

നേരത്തെ പതിനാറു കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയിനില്‍ യാത്ര തെല്ലൊരു ആശ്വാസമായിരുന്നു. എന്നാല്‍ ഈ പാസഞ്ചര്‍ ട്രെയിന്‍ മാടി പന്ത്രണ്ട് റേക്ക് ഉള്ള മേമുവിലെ യാത്ര യാത്രക്കാര്‍ക്ക് വളരെ ദുഷ്കരമാണ്. എറണാകുളത് ജോലി ചെയ്യുന്ന പതിവ് യാത്രക്കാരാണ് റെയില്‍വേയുടെ ഈ പരിഷ്ക്കരണം കൊണ്ട് ദുരുതതിലായത്.

യാത്രക്കാരുടെ ദുരിതം സ്ഥിരം യാത്രക്കാരുടെ പ്രതിനിധിയായി പൊതുപ്രവര്‍ത്തകനായ വിജേഷ് നന്ദ്യാടനാണ് എം പിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യാത്രക്കാരുടെ ദുരിതം നേരിട്ടറിയാം എം പി ആലപ്പുഴ മുതല്‍ എറണാകുളം വരെ യാത്ര നടത്തിയത്.നാലായിരത്തോളം സ്ഥിരം യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്ന ആവശ്യം വിജേഷ് നന്ദ്യാടന്റെ നേതൃത്വത്തിലുള്ള എം പി ക്ക് മുന്നില്‍ അവതരിപ്പിച്ചു. യാത്രക്കാരുടെ ദുരിതം നേരിട്ടറിഞ്ഞ എം പി പ്രശ്ന പരിഹാരത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കി. എറണാകുളം റെയില്‍വേ മാനേജര്‍ ഓഫീസില്‍ വെച്ച് വിജേഷ് നന്ദ്യാടന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും എം പി ചര്‍ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment