അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി: ബിജെപി പ്രവേശം ഉടന്‍..!

അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി: ബിജെപി പ്രവേശം ഉടന്‍..!

കോണ്‍ഗ്രസില്‍ നിന്നു പുറത്തായ എ പി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് ഇന്നു രാവിലെയാണ് അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. കൂടാതെ യോഗാ ദിനത്തില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ അദ്ദേഹം ചോദിച്ചതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതോടൊപ്പം ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണുന്നതിനും അബ്ദുല്ലക്കുട്ടി സമയം ചോദിച്ചിട്ടുണ്ട്.

അബ്ദുല്ലക്കുട്ടിയെ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയതിന്റെ പേരിലാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ സിപിഎമ്മും ഇതേ കാരണത്താല്‍ അബ്ദുല്ലക്കുട്ടിയെ പുറത്താക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment