ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു

ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു

വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് മരിച്ചത്. കാല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് യുവാവ് മരിച്ചത്. പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞുപോയതാണ് അപകടകാരണം.

വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply