ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

താരപുത്രിമാരെ പിന്തുടരുന്നതില്‍ പാപ്പരാസികള്‍ക്ക് യാതൊരു മടിയുമില്ല. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് വലിയ ഹരമായാണ് ഏവരും കാണുന്നത്. അത്തരത്തില്‍ സിനിമാലോകത്ത് വലിയ മികവ് ശ്രദ്ധ കാണിക്കാത്ത ഒരാളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകള്‍ക്ക് ആശംസകളുമായി ആമിര്‍ രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇറ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി ആരാധകരമായി പങ്കിടുമ്പോഴായിരുന്നു ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറയുന്നത്. ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment