അടുത്ത ഡിസംബര്‍ വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണെന്ന് ആമിര്‍ ഖാന്
തന്റെ മൊബൈല്‍ ഫോണ്‍ അടുത്ത ഡിസംബര്‍ വരെ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തുമെന്നും താരം. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് ഇങ്ങനെയൊരു തീരുമാനം.
അതേസമയം പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ പുറത്തിറങ്ങുന്നതുവരെ, അതിന്റെ പ്രമോഷന് ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താരത്തിന്റെ ടീം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊബൈല്‍ ഫോണ്‍ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തില്‍ ഒരു തടസ്സമായി നില്‍ക്കുന്നതിനാലാണ് ആമിര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത്.
താന്‍ സെല്ഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു.
ഇതിനാലാണ് എല്ലാ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ആമിര്‍ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply