ചങ്ങനാശ്ശേരി ടൗണിലൂടെ താര ജാഡയില്ലാതെ ആമീര്‍ ഖാന്‍

കോട്ടയം: ചിത്രീകരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയിലെത്തിയ ബോളിവുഡ് താരം ആമീര്‍ ഖാനെ കണ്ടു ആർത്തുവിളിച്ചു ആരാധകർ. ടൗണിലൂടെ യാതൊരു ജാഡയുമില്ലാതെ നടന്നു നീങ്ങുന്ന ആമീറിനെ കണ്ടാണ് ജനം ആർത്തുവിളിച്ചത്. ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘ലാല്‍ സിങ് ഛദ്ദ’യുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തില്‍ എത്തിയത്. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്.

എല്ലാവരോടും കൈവീശിക്കാണിച്ച്, പുഞ്ചിരി സമ്മാനിച്ചാണ് താരം മടങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആമീറിനൊപ്പം സുരക്ഷാ ഉദ്യേഗസ്ഥരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply