വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാക്കാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരയിഉല്‍ എത്തിച്ച ശേഷം അബ്ദുല്‍ റസാക്ക് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.

കുഴഞ്ഞു വീണ അബ്ദുല്‍ റസാക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ അബ്ദുല്‍ റസാക്ക് ഈ മാസം ഒടുവില്‍ തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment