പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും അഭിലാഷ് ടോമിക്കും സേനാ മെഡല്‍
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം. തൃശ്ശൂരില്‍ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.
പ്രശാന്ത് നായര്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. തൃശ്ശൂരില്‍ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഒരു സംഘം ഗരുഡ് കമാന്‍ഡോകള്‍ എത്തിയിരുന്നു. അന്ന് എയര്‍ലിഫ്റ്റിംഗ് വഴി നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം രക്ഷപ്പെടുത്തിയത്.
കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാമെഡല്‍ ലഭിച്ചു. പായ്ക്കപ്പലോട്ട മത്സരത്തിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികനായ അഭിലാഷ് ടോമി.
മൂന്നു ദിവസത്തിനുശേഷമാണ് അഭിലാഷ് ടോമിയെ തെരച്ചില്‍ സംഘം കണ്ടെത്തുന്നത്. വളരെ അവശനായിരുന്ന അഭിലാഷ് വിദേശത്തും നാട്ടിലും ചികിത്സ നേടി. ഇപ്പോള്‍ മുംബെയില്‍ ആയുര്‍വേദ ചികിത്സയിലാണ് അഭിലാഷ്.
Leave a Reply