അനിശ്ചിതത്വത്തിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍; കുടുംബത്തിനൊപ്പം അഭിനന്ദനെ സ്വീകരിച്ച് ഇന്ത്യന്‍ ജനതയും

അനിശ്ചിതത്വത്തിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍; കുടുംബത്തിനൊപ്പം അഭിനന്ദനെ സ്വീകരിച്ച് ഇന്ത്യന്‍ ജനതയും

ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഒന്‍പതു മണിയോടെ പാകിസ്ഥാന്‍ സൈന്യം നോമന്‍സ് ലാന്‍ഡില്‍ വെച്ച് ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയത്‌ ഇന്ത്യ ഒന്നാകെയാണ് ആഘോഷിക്കുന്നത്.

ഏറെ അഭ്യൂഹങ്ങള്‍ക്ക് ചര്‍ച്ചകള്‍ക്കും ശേഷമാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദനെ കൈമാറുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ സമയം മാറ്റികൊണ്ടിരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.

ആദ്യം ഉച്ചയ്ക്ക് എത്തിക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ പിന്നീട് അത് വൈകിട്ട് അഞ്ചു മണിയായി. എന്നാല്‍ അഭിനന്ദനെ അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

വ്യോമസേനയുടെ ഗ്രൂപ്പ് കമാണ്ടറും മലയാളിയുമായ ജെ ഡി കുര്യൻ അഭിനന്ദനെ സ്വീകരിച്ചു. പാക് കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ രാവിലെ റെഡ്‌ക്രോസിന് കൈമാറിയിരുന്നു.

തുടർന്ന് ഇന്ത്യൻ ഹൈക്കമീഷന് വാഗാ അതിർത്തിയിൽ എത്തിച്ചു. ലാഹോറിൽ നിന്നും റോഡ് മാർഗമാണ് വാഗയിലെത്തിച്ചത്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു വാഗാ അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അദേഹത്തിന്റെ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ജനതയും ഒപ്പമുണ്ടായിരുന്നു. അഭിനന്ദന്റെ പിതാവ് സിംഹകുട്ടി വര്‍ദ്ധമാനും കുടുംബവും ഇന്നലെ തന്നെ വാഗാ അതിര്‍ത്തിയിലേക്ക് തിരിച്ചിരുന്നു.

സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അദേഹത്തിന്റെ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ജനതയും ഒപ്പമുണ്ടായിരുന്നു. അഭിനന്ദന്റെ പിതാവ് സിംഹകുട്ടി വര്‍ദ്ധമാനും കുടുംബവും ഇന്നലെ തന്നെ വാഗാ അതിര്‍ത്തിയിലേക്ക് തിരിച്ചിരുന്നു.

ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്ന സംഘം ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാന മാര്‍ഗമായിരിക്കും വാഗാ അതിര്‍ത്തിയിലേക്ക് എത്തുക. ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ എയര്‍ മര്‍ഷലാണ് അഭിനന്ദിന്റെ പിതാവ് സിംഹകുട്ടി വര്‍ദ്ധമാന്‍.

ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുക വാഗാ അതിര്‍ത്തി വഴിയാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സംയുക്ത പാര്‍ലമെന്‍റെ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സംയുക്ത പാര്‍ലമെന്‍റെ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അഭിനന്ദനെ തിരിച്ചയക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കാനാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സംഘര്‍ഷ പശ്ചാത്തലത്തില്‍ പാക്‌സിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

ഇതിനിടെയാണ് അഭിനന്ദനെ തിരിച്ചയക്കുമെന്ന കാര്യം ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply