പാകിസ്താന്‍ തടവില്‍ അഭിനന്ദന്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍; മാനസിക പീഡനം അതിജീവിച്ചതിങ്ങനെ

പാകിസ്താന്‍ തടവില്‍ അഭിനന്ദന്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍; മാനസിക പീഡനം അതിജീവിച്ചതിങ്ങനെ

ന്യൂഡല്‍ഹി: വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്താന്‍ തടവില്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍. മാനസികമായി പീടിപ്പിച്ചായിരുന്നു പാകിസ്താന്‍ കരസേനയുടെ ചോദ്യം ചെയ്യല്‍.

മണിക്കൂറുകളോളം ഇരിക്കാന്‍ പോലും അനുവദിക്കാതെ നിര്‍ത്തിച്ചു. ഉറങ്ങാന്‍ അനുവദിച്ചില്ല. ചെവിയില്‍ ഉച്ചത്തില്‍ പാട്ട് കേള്‍പ്പിക്കുകയും, കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നാണ്‌ സൂചന.

പാകിസ്താന്‍ പോലൊരു രാജ്യത്ത് നിന്നും മാന്യമായ ഒരു പെരുമാറ്റം പ്രതീക്ഷിക്കുന്നുമില്ല. ആദ്യ ഇരുപത്തിനാല് മണിക്കൂറാണ് അഭിനന്ദന്‍ പാകിസ്താന്‍ സേനയുടെ ക്രൂരമായ പീടനങ്ങള്‍ക്ക് ഇരയായതെന്നാണ് സൂചന.

തിരികെയെത്തി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ഇകാര്യങ്ങള്‍ വിശദീകരിചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ അഭിനന്ദന്‍ അതിജീവിച്ചതായാണ് അറിയുന്നത്. യോഗയും ധ്യാനവുമാണ് അഭിനന്ദനെ മാനസിക പീഡനങ്ങളില്‍ അതിജീവിക്കാന്‍ സഹായിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇത്തരം പീഡനങ്ങള്‍ നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ് പാകിസ്താന്‍ ഇടയ്ക്കിടെ അഭിനന്ദന്റെ വീഡിയോകള്‍ പുറത്തു വിട്ടുകൊണ്ടിരുന്നത്. അതേസമയം അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടായതോടെയാണ് പീടനങ്ങള്‍ക്ക് അയവ് വന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ ശത്രു രാജ്യത്തിന്‍റെ പിടിയിലായാല്‍ ആദ്യ ഇരുപത്തിനാല് മണിക്കൂര്‍ സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുതരുതെന്നാണ് സൈനികര്‍ക്കുള്ള നിര്‍ദേശം. സൈനിക വിന്യാസവും റേഡിയോ വയര്‍ലെസ്സ് ഫ്രീക്വന്‍സിയും മാറ്റം വരുത്താനാണിത്.

എന്നാല്‍ എത്ര കടുത്ത പീഡനങ്ങള്‍ ഉണ്ടായിട്ടും അഭിനന്ദന്‍ പേരും സര്‍വീസ് നമ്പരും അല്ലാതെ ഒന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞില്ല. അറുപതു മണിക്കൂറോളമാണ് പാകിസ്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

എന്നാല്‍ ഇതില്‍ വളരെ കുറച്ച് നേരം മാത്രമാണ് പാകിസ്താന്‍ വ്യോമസേന അഭിനന്ദനെ ചോദ്യം ചെയ്തത്. R73 മിസൈല്‍ ഉപയോഗിക്കുന്നതിനിടെ ഇരു വിമാനങ്ങളും കൂട്ടിമുട്ടുകയായിരുന്നു. പാരച്യൂട്ടില്‍ രക്ഷപെടുമ്പോള്‍ പാകിസ്താന്റെ F16 തകര്‍ന്നു വീഴുന്നത് കണ്ടതായി അഭിനന്ദന്‍ ഇന്ത്യന്‍ അതികൃതരോട് വ്യകതമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*