പാകിസ്ഥാനിലും താരമായി അഭിനന്ദന്‍?; പാകിസ്ഥാനിലെ പ്രമുഖ ചായ കമ്പനിയുടെ പരസ്യം വൈറല്‍

പാകിസ്ഥാനിലും താരമായി അഭിനന്ദന്‍?; പാകിസ്ഥാനിലെ പ്രമുഖ ചായ കമ്പനിയുടെ പരസ്യം വൈറല്‍

ദില്ലി: ഇന്ത്യയുടെ അഭിമാനമായ ധീര സൈനികന്‍ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉദ്ധരിചുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. പാകിസ്ഥാനിലെ പ്രമുഖ തേയില കമ്പനിയായ തപാല്‍ ടീ കമ്പനിയുടെ പരസ്യത്തിലാണ് അഭിനന്ദന്‍റെ ദൃശ്യങ്ങള്‍ ഉള്ളത്.

പോര്‍ വിമാനം തകര്‍ന്ന് പാകിസ്താന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലായ അഭിനന്ദന്‍ സംസാരിക്കുന്നതും ചായ കുടിക്കുന്നതുമായ വീഡിയോ പാകിസ്താന്‍ സൈന്യം പുറത്തു വിട്ടിരുന്നു.

പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയ്ക്ക് ‘ ദ ടീ ഈസ് ഫൻ്റാസ്റ്റിക്, താങ്ക്യൂ’ എന്ന് അഭിനന്ദന്‍ പറയുന്നുണ്ട്. ഇതാണ് തപാല്‍ ടീ കമ്പനി പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ പരസ്യം തങ്ങളുടെതല്ലെന്ന് തപാല്‍ ടീ കമ്പനി അറിയിച്ചു. അഭിനന്ദനെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. അതേസമയം വ്യാജ പരസ്യം നിഷേധിച്ച് തപാല്‍ ടീ കമ്പനി രംഗതെതി.

ഈ പരസ്യം തങ്ങളുടെതല്ല. കമ്പനി ഇത്തരം ഒരു പരസ്യം ചിത്രീകരിച്ചിട്ടില്ല. അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ എടുത്ത വീഡിയോ എഡിറ്റ്‌ ചെയ്താണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment