തരംഗമായി…അഭിമാനമായി….ധീരതയുടെ അഭിനന്ദന്‍ മീശ; മൂന്ന് ദിവസത്തേക്ക് സൗജന്യം
തരംഗമായി…അഭിമാനമായി….ധീരതയുടെ അഭിനന്ദന്‍ മീശ; മൂന്ന് ദിവസത്തേക്ക് സൗജന്യം
അഭിനന്ദന്‍ മോഡല്‍ മീശ വമ്പന്‍ ഹിറ്റ്. അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാനും അദേഹത്തിന്റെ മീശയും ഇപ്പോള്‍ വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്.
അഭിനന്ദന്‍ വര്‍ധമാന്‍റെ ഗംഭീര മീശ ഏറ്റെടുത്തിരിക്കുകയാണ് യുവാക്കള്‍. രാജ്യസ്നേഹതിന്റെയും ധീരതയുടെയും അഭിമാനത്തിന്റെയും പ്രതീകമായാണ് അഭിനന്ദന്റെ മീശ അനുകരിക്കുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പറയുന്നു.
കോട്ടയം പാമ്പാടി ഹോളിവുഡ് സലൂണിലെ രാജീവും പ്രശാന്തുമാണ് ഇങ്ങനെ ഒരു ആശയം പരീക്ഷിച്ച് നോക്കിയത്. പിന്നീട് അഭിനന്ദന്‍ മീശ കണ്ടവര്‍ക്കെല്ലാം ഈ മീശ വെക്കണമെന്ന് ആഗ്രഹം.
അഭിനന്ദനോടുള്ള ആദര സൂചകമായി ഒരു ഓഫറും ഇവര്‍ പ്രഖ്യാപിച്ചു. അഭിനന്ദന്‍ മീശ വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് മീശ റെഡി ആക്കികൊടുക്കുന്നത് സൗജന്യമായിരിക്കും.
Leave a Reply