വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി അഭിനന്ദന്‍ വര്‍ത്തമാന്‍

വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി അഭിനന്ദന്‍ വര്‍ത്തമാന്‍

വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്‌ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം പറത്തിയത്.

ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ് -16 വിമാനം അഭിനന്ദന്‍ തകര്‍ത്തിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിടുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. ഇന്ത്യയുടെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെയും ഫലമായി മാര്‍ച്ച് ഒന്നാം തിയതി അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയക്കുകയായിരുന്നു.

മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ബംഗളൂരുവിലെ ഐ.എ.എഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്. അഭിനന്ദന് സ്വാതന്ത്രദിനത്തില്‍ രാജ്യം വീര്‍ചക്ര നല്‍കി ആദരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment