പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ വെളിപ്പെടുത്തല്‍. സൈന്യത്തില്‍ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.
പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ തിരിച്ചെയെത്തിയത്. അഭിനന്ദന്‍ അറുപത് മണിക്കൂറോളം പാക് കസ്റ്റഡിയിലായിരുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു.
വ്യോമസേന മേധാവി ബി.എസ്. ധനോവയുമായി അഭിനന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിലാണ് പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അഭിനന്ദന്‍ തുറന്നു പറഞ്ഞത്.
Leave a Reply