Neyyattinkara sanal murder case l കൊലക്കേസ് പ്രതിയായ ഡി വൈ എസ് പിയെ സംരക്ഷിക്കുന്നതാര്
കൊലക്കേസ് പ്രതിയായ ഡി വൈ എസ് പിയെ സംരക്ഷിക്കുന്നതാര്? ശബരിമല കേസിലെ ശുഷ്‌കാന്തി എവിടെപ്പോയി Neyyattinkara sanal murder case
Neyyattinkara sanal murder case ടിവി നോക്കി ശബരിമല കേസിലെ പ്രതികളെ പിടികൂടിയ കേരള പോലീസ് നെയ്യാറ്റിൻകരയിൽ സനൽ കുമാറിനെ തള്ളിയിട്ടുകൊന്ന ഡി വൈ എസ് പിയെ പിടികൂടാത്തതിൽ ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നു.
ഡി വൈ എസ്പിയുടെ അധികാര
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒളിവിൽ പോയ ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ഡി വൈ എസ് പി, സി പി എം ജില്ലാ കമ്മറ്റി ഓഫിസിൽ തങ്ങിയ ശേഷമാണ് ഒളിവിൽ പോയതെന്ന് ബി ജെ പി ആരോപിച്ചു.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സനൽകുമാറിന്റെ തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഒളിവിൽ പോയ ഡി വൈ എസ് പി ഹരികുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കാൻ സാധ്യതയില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്നും സൂചനയുണ്ട്.
Leave a Reply