ഏസിക്ക് പകരം കാറിൽ പുരട്ടിയത് ചാണകം; അമ്പരപ്പോടെ ജനങ്ങൾ

ഏസിക്ക് പകരം കാറിൽ പുരട്ടിയത് ചാണകം; അമ്പരപ്പോടെ ജനങ്ങൾ

കൊടും ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ പല വഴി നോക്കുകയാണ് , കൊടും ചൂടില്‍ വെന്തുരുകുകയാണ് രാജ്യം. ചൂടിനെ പ്രതിരോധിക്കാന്‍ പല വഴികള്‍ തേടുകയാണ് ജനം. ഓട്ടോറിക്ഷയുടെ മേല്‍ മെടഞ്ഞ ഓല കൊണ്ട് പൊതിഞ്ഞ് അതില്‍ വെള്ളം നനച്ച് എയര്‍കണ്ടീഷണര്‍ ഒരുക്കിയ സംഭവം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നമ്മുടെ ആലപ്പുഴയിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്‍റെ മുകള്‍ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഒരു ഉടമ.

നമ്മുടെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്‍ത ഏസിയുടെ ശില്‍പ്പി. ഈ കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ഗുജറാത്തിലെ ഒരു കാറുടമ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞെന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്‍റെ കാര്‍ മുഴുവന്‍ ചാണകം മെഴുകി എന്നാണ് രുപേഷ് ഗൗരംഗ ദാസിന്‍റെ പോസ്റ്റ്.

ത്തരത്ിൽ ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ഉടമ ചാണകം മെഴുകിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന് വ്യക്തമല്ല. ഈ പോസ്റ്റിന് നിരവധി കമന്‍റുകളും ഷെയറുകളും വരുന്നുണ്ട്.

ചാണകം ഏത്ര ലെയര്‍ പൂശുമ്പോഴാണ് തണുപ്പ് ലഭിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചാണകത്തിന്‍റെ മണം ഉടമ എങ്ങനെ സഹിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. ഒരു കമന്‍റിനു മറുപടിയായി സ്വന്തം പോസ്റ്റല്ല ഇതെന്നും തനിക്ക് ഫോര്‍വേഡ്‍ ചെയ്‍ത്‍ കിട്ടയതാണെന്നും രൂപേഷ് ഗൗരംഗ ദാസ് മറുപടി നല്‍കിയിട്ടുമുണ്ട്. 45 ഡിഗ്രിയോളം ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ അഹമ്മാദാബാദില്‍ രേഖപ്പെടുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*