എസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു

തിരുവനന്തപുരം: റൂമിലെ എസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. തിരുവനന്തപുരത്ത് വരമ്പാശ്ശേരി ലെയ്നില്‍ ഓമനയുടെ വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കപ്പെടുന്നു.
രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. അപകട സമയത്ത് മുറിയില്‍ വയോധികരായ ഓമനയും തങ്കമണിയും ഉണ്ടായിരുന്നു. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രനും ഉണ്ടായിരുന്നു.

എസി പൊട്ടിത്തെറിച്ചതോടെ ഭീകരമായ ശബ്ദമാണ് പുറത്തേക്ക് വന്നത്. പിന്നാലെ റൂമില്‍ നിന്നും തീയും പുകയും പുറത്തേക്ക് വന്നതോടെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയും തീ കെടുത്തി വയോധികരെ ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*