ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച്‌ കാര്‍

റായ്പൂര്‍: വാഹനാപകടത്തില്‍ മുന്നില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച്‌ കാര്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷമാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. രണ്ട് ബൈക്കുകളെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ തെറിച്ചുവീണു. ഇതില്‍ കാറിന്റെ മുന്‍പില്‍ അകപ്പെട്ട യാത്രക്കാരനെ റോഡിലൂടെ വലിച്ചിഴച്ച്‌ കാര്‍ മുന്നോട്ടുപോകുന്ന നടുക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply