കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ നവദമ്പതികൾക്ക് ദാരുണ മരണം

കൊച്ചി: ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ വെങ്ങോല സ്വദേശികളായ നവദമ്പതിമാർക്ക് ദാരുണാന്ത്യം. തുരുത്തിപ്ലി തോമ്ബ്ര ടിഎ മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി മാത്യു (30), ഭാര്യ നിനു ആല്‍ബിന്‍ (28) എന്നിവരാണ് മരിച്ചത്.

ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45ന് (ഇന്ത്യന്‍ സമയം രാവിലെ ഏഴിന്) ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം. ഇടിച്ച ഉടനെ റോഡില്‍ നിന്നു മറിഞ്ഞ് തീപിടിച്ചു. കാര്‍ കത്തിയ നിലയിലായിരുന്നുവെന്ന് ഒറാന മിഡ്‌വെസ്റ്റേന്‍ ജില്ലാ പോലീസ് ബന്ധുക്കളെ അറിയിച്ചു. അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് പോലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തികരിഞ്ഞിരുന്നു. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയർ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു.
ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply