സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ ബസ്സിടിച്ചു മരിച്ചു

സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ ബസ്സിടിച്ചു മരിച്ചു

സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ബസ്സിടിച്ചു മരിച്ചു. മണക്കാട് ശാസ്താനഗര്‍ ടി സി 40 / 1444ല്‍ വത്സല (56) ആണ് മരിച്ചത്. ഓവര്‍ ബ്രിഡ്ജിനു സമീപത്തുവച്ച് തിങ്കളാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇവര്‍ ബസിടിച്ച് വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വത്സലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. സുഹൃത്തിനെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment