കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

അഞ്ഞാത കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 5.30ാണ് ഓമശ്ശേരി വേനപ്പാറ പുതുമംഗലത്ത് അപ്പുവിന്റെ മകന്‍ പ്രജീഷ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി – മുക്കം റോഡില്‍ ചുടലമുക്കില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തുവെച്ചായിരുന്നു അപകടം.

പ്രജീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ പ്രജീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ കുറിച്ച് CC tv ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പോലീസിന് സൂചന ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment