മദ്യലഹരിയില്‍ മാതാപിതാക്കളെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മദ്യലഹരിയില്‍ മാതാപിതാക്കളെ പറ്റിക്കാന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വീട്ടുകാരെ ഭയപ്പെടുത്താന്‍ കിണറ്റിന്‍ കരയില്‍ ആത്മഹത്യാ നാടകം കളിച്ച യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. എടക്കര സാബു ആണ് മരിച്ചത്. മദ്യലഹരിയില്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി കാണിച്ച്, അരകല്ല് കിണറ്റിലിടുന്നതിനിടെയാണ് യുവാവ് കാല്‍വഴുതി കിണറ്റിലേയ്ക്ക് വീണ് മരിച്ചത്.

കുമളി അട്ടപ്പളളം ലക്ഷം വീട് കോളനിക്ക് സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

മണിച്ചേട്ടന്റെ മരണത്തിലെ ദുരൂഹത നീക്കണം….

മണിച്ചേട്ടന്റെ മരണത്തിന് പിന്നിലെ തെളിവുകള്‍ നിരത്തി സഹോദരന്‍; കുറ്റവാളി ആരായാലും കണ്ടെത്തണം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 15 ஆகஸ்ட், 2019

സംഭവം നടന്ന വ്യാഴാഴ്ച്ചയും പതിവ് പോലെ സാബു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ മാതാപിതാക്കള്‍ ഇയാളെ പുറത്താക്കി വാതിലടക്കുകയായിരുന്നു. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് സാബു ഇരുവരെയും ഭീഷണിപ്പെടുത്തി.

ശോഷവും വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ താന്‍ കിണറ്റില്‍ ചാടി എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ അരികിലിരുന്ന അരകല്ലെടുത്ത് കിണറ്റിലിടാന്‍ ശ്രമിക്കുന്നതിനിടെ സാബു കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

കിണറിന് ചുറ്റുമതിലുണ്ടായിരുന്നില്ലെന്നതാണ് അപകടമുണ്ടാകാനിടയാക്കിയത്. സംഭവം അടുത്ത വീടിന്റെ ടെറസ്സിലിരുന്ന് കണ്ട അയല്‍വാസിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment