കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍

കൊച്ചിയില്‍ അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാര്‍ സഞ്ചരിച്ചത് 400 മീറ്റര്‍

അപകടത്തെ തുടര്‍ന്ന് ബോണറ്റില്‍ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചില്‍. കൊച്ചി നഗരമധ്യത്തിലാണ് സംഭവം. മരോട്ടിച്ചോട് ജംഗ്ഷന് സമീപം ഓട്ടോയില്‍ വന്നിറങ്ങിയ യുവാവിനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

Also Read: ട്രെയിന്‍ യാത്രക്കിടെ യുവാവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവും കവര്‍ന്നു

തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി പാഞ്ഞ കാര്‍ ഏകദേശം 400 മീറ്റര്‍ സഞ്ചരിച്ചു. ശേഷം യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു. യുവാവിന്റെ ഇരുകാലുകള്‍ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്.

സമീപത്തെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*