തടിയറക്കുന്ന യന്ത്രത്തില്‍ കുടുങ്ങി തല വേര്‍പെട്ടു

ഫഗ്വാര: തടിമില്ലിലെ അറക്കുന്ന യന്ത്രത്തില്‍ തല കുടുങ്ങി 65 കാരന് ദാരുണാന്ത്യം. പഞ്ചാബിലെ ഫഗ്വാട്ട നഗരത്തിലെ റെയില്‍വേ റോഡിലാണ് സംഭവം.

യന്ത്രത്തിനിടയില്‍ കുടുങ്ങി തല വേര്‍പെട്ടാണ് അപകടം ഉണ്ടായത്. മില്ലിലെ തൊഴിലാളിയായ അജിത്ത് സിങാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.

പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ യന്ത്രത്തിനിടയില്‍ അപ്രതീക്ഷിതമായി തല കുടുങ്ങിയാണ് അജിത്ത് സിങ് മരിച്ചതെന്ന് സിറ്റി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്പക്ടര്‍ വിജയ് കാന്‍വര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply