മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി (47), സൈദുല്‍ ഖാന്‍ (30), സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മംഗലാപുരത്ത് നിന്ന് ഗ്യാസുമായി വരികയായിരുന്നു ലോറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment