നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് കുട്ടി മരിച്ചു; മറ്റ് കുട്ടികള്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് കുട്ടി മരിച്ചു; മറ്റ് കുട്ടികള്‍ക്ക് പരിക്ക്
മുണ്ടക്കയം: വിദ്യാര്‍ഥികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിച്ച് എട്ടു വയസുകാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുഞ്ചവയൽ കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൾ എസ്തര്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരോയോടെ മുണ്ടക്കയം പുഞ്ചവയലിലാണ് അപകടം.
സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്നും വേദപാഠം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. മുന്നോലി, അഞ്ഞൂറ്റി നാലുകോളനി പ്രദേശങ്ങളിലെ എട്ടു കുട്ടികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്.
അതീവ ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈവറെയും മറ്റ് കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply
You must be logged in to post a comment.