ബസില്‍ നിന്ന് പുറത്തേക്ക് ഛര്‍ദ്ദിക്കുന്നതിനിടയില്‍ വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികക്ക് ദാരുണാന്ത്യം
ബസില്‍ നിന്ന് പുറത്തേക്ക് ഛര്‍ദ്ദിക്കുന്നതിനിടയില്‍ വൈദ്യുത പോസ്റ്റിലിടിച്ച് യാത്രികക്ക് ദാരുണാന്ത്യം
ബസില്‍ നിന്ന് തല പുറത്തേയ്ക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്‌കയുടെ തല വേര്‍പെട്ടു. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അതിവേഗതയില്‍ പോകുകയായിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ സ്ത്രീയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഛത്താപുര്‍ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. സാന്തയില്‍നിന്ന് പന്നയിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍.
ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്വാലി പോലീസ് പറഞ്ഞു.
ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് വ്യക്തമാക്കി. ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
Leave a Reply