കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോട്ടയത്ത് ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്.

പൊന്നമ്മയുടെ മൃതദേഹം മൂന്ന് ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതദേഹം.

ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതുപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു.

മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment