മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യപ്രതി സെല്‍വനടക്കം ആറ് പേര്‍ പിടിയില്‍
മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യപ്രതി സെല്‍വനടക്കം ആറ് പേര്‍ പിടിയില്‍
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് മുഖ്യപ്രതി സെല്‍വനടക്കമുള്ളവരെപൊലീസ് കസ്റ്റഡിയിലെടുത്തത്.
സെല്‍വന്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ ഓസ്‌ട്രേലിയക്ക് പോയ ബോട്ടില്‍ അയാളുടെ നാല് മക്കള്‍ ഉള്ളതായാണ് വിവരം.
അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നും നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നുമാണ് സെല്‍വന്‍ പറയുന്നത്.
ആളുകളെ സംഘടിപ്പിച്ചതും അവരെ കടത്താനുള്ള ബോട്ട് കണ്ടെത്തിയതും തന്റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. അറസ്റ്റിലായ ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.
Leave a Reply