വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍
വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍
രാമമംഗലം, മേമ്മുറി നെയ്ത്ത് ശാലപ്പടിയിൽ വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ രണ്ടാം ഭർത്താവായിരുന്ന മേമ്മുറി, മൂട്ടമലയിൽ വീട്ടിൽ റെനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആദ്യ ഭർത്താവ് മരണപ്പെട്ടതിനു ശേഷം മൂന്ന് മക്കളുമായി ജീവിച്ചുവന്ന സ്മിതയെ റെനി കൂട്ടിക്കൊണ്ട് വന്ന് ഭാര്യാഭർത്താക്കൻമാരായി ജീവിച്ചു വരികയായിരുന്നു.
ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട്. ആദ്യവിവാഹത്തിലെ കുട്ടികളെ റെനി ക്രൂരമായി ഉപദ്രവിച്ചതിന് പോലിസ് കേസായി റെനി ഒരു മാസക്കാലത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നു.
സ്മിതയുടെയും കുടുംബത്തിന്‍റെയും ദൈന്യാവസ്ഥ കണ്ടറിഞ്ഞ പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്‍റെയും എസ്.ഐ എബി. എം.പി യുടെയും റോബിൻ നാരേകാട്ടിന്‍റെയും പിറവം സെന്റ്റ് ജോസഫ് ഹൈസ്കൂൾ അധ്യാപകൻ ബാബൂവിന്‍റെയും നേതൃത്വത്തിൽ സെന്റ് ജോസഫ് സ്കൂൾ NCC കുട്ടികൾ നിർമ്മിച്ചു നൽകുന്ന വീടിന്‍റെ പണി ഏതാണ്ട് പകുതിയായി നിൽക്കുമ്പോഴാണ് വിധി ആസിഡിന്റെന്‍റെ രൂപത്തിൽ ഈ കുടുംബത്തെ തകർത്തത്.
ആസിഡ് ഒഴിച്ചതിനു ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിൽ കിടന്നുറങ്ങിയ റെനി രാവിലേ അന്വേഷണത്തിനായി എത്തിയ പോലിസിനൊപ്പം ചേർന്ന് പലരേയും സംശയം പറയുകയായിരുന്നു.
റെനിയുടെ പെരുമാറ്റത്തിലെ സംശയങ്ങളും മൊഴിയിലെ പൊരുത്തകേടുകളും വലത് കവിളിൽ മൂന്നിടങ്ങളിലായി കാണപ്പെട്ട ആസിഡ് വീണതുപോലെയുള്ള പൊള്ളൽ പാടും ചൂണ്ടിക്കാട്ടിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സമീപ ദിവസങ്ങളിൽ സ്മിതയുമായി അടുപ്പത്തിലാകാൻ ശ്രമിച്ചിട്ടും കൂടെ താമസിക്കാൻ സ്മിത തയ്യാറാകാത്തതിനാലും മറ്റാരോ ആയി സ്മിതക്ക് സൗഹൃദം ഉണ്ട് എന്ന സംശയത്താലുള്ള വിരോധത്താലുമാണ് ഇത്തരത്തിൽ താൻ ചെയ്തത് എന്നാണ് റെനി മൊഴി നൽകിയത്. അന്വേഷണ സംഘത്തിൽ SI എബി എം പി യോടൊപ്പം CPO മാരായ ചന്ദ്രബോസ്. B, ജോബി PC Driver ScPo എബ്രാഹം വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
Leave a Reply