ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം

ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം

ഒരു കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം. പെണ്‍കുട്ടിക്കുനേരെയുള്ള അതിക്രമം ചെറുത്തതിനാണ് കുടുംബത്തിലെ 16 പേര്‍ക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ബിഹാറിലെ വൈശാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.

ബുധനാഴ്ച രാവിലെ കൂട്ടുകുടുംബമായി താമസിക്കുന്ന നന്ദകിഷോറിന്റെ വീട്ടിലേക്ക് ഒരു സംഘം യുവാക്കള്‍ അതിക്രമിച്ചു കടക്കുകയും കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായ പെണ്‍കുട്ടിയുടെ നേര്‍ക്ക് അതിക്രമത്തിന് തുനിയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച മുഴുവന്‍ അംഗങ്ങളുടെയും നേര്‍ക്ക് ഇവര്‍ ആഡിഡ് ഒഴിക്കുകയായിരുന്നു.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാജിപുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ഓളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും നേരത്തേയും ഇവര്‍ കലഹത്തിലേര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ഏതാനും യുവാക്കള്‍ ഈ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. കുടുംബാംഗങ്ങള്‍ ഇവരെ താക്കീതുചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment