വളര്‍ത്തുനായകളെ ഇനി വഴിയില്‍ ഉപേക്ഷിച്ചാല്‍ പിടി വീഴും

വളര്‍ത്തുനായകളെ ഇനി വഴിയില്‍ ഉപേക്ഷിച്ചാല്‍ പിടി വീഴും

വളര്‍ത്തുനായകളെ ഇനി വഴിയില്‍ ഉപേക്ഷിച്ചാല്‍ ഉടമസ്ഥന് പിടിവീഴും. കര്‍ശന നടപടിയുമായി സര്‍ക്കാര്‍. വളര്‍ത്തുനായകള്‍ക്ക് പ്രായമാകുന്നതോടെ അവയെ റോഡിലും മറ്റും ഉപേക്ഷിച്ച് കടന്നുകളയുന്നതും അവശനിലയില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം പെരുകുന്നതുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉടമസ്ഥന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ചിപ്പ് നായയില്‍ ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

നായ്ക്കളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമസ്ഥന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനം നടപ്പിലാക്കുക. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്‍പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply