മറ്റൊരു ആക്ടിവിസ്റ്റ് കൂടി മലകയറാന്‍ പമ്പയില്‍; കൊല്ലം സ്വദേശിനി മഞ്ചുവാണ് പമ്പയിലെത്തിയത്
മറ്റൊരു ആക്ടിവിസ്റ്റ് കൂടി മലകയറാന്‍ പമ്പയില്‍; കൊല്ലം സ്വദേശിനി മഞ്ചുവാണ് പമ്പയിലെത്തിയത്
ദളിത് ഫെഡറേഷന്‍ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മഞ്ചു മല കയറാന്‍ പമ്പയില്‍ എത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ചു. എന്നാല്‍ പോലീസ് ഇതുവരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല.
എ ഡി ജി പിയുടെ നേതൃത്വത്തില്‍ രണ്ട് ഐ ജി മാരുടെ ഉളപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ നടത്തുകയാണ്. അതെസമയം വിശ്വാസികളായ ഭക്തര്‍ക്ക് മാത്രമേ സംരക്ഷണം നല്‍കാനാകൂ എന്ന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ആക്ടിവിസ്റ്റുകക്ക് ശക്തി കാണിക്കാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ മഞ്ചുവിനെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Leave a Reply