നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു

മലയാളികളുടെ പ്രിയനടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വ്യാഴാഴ്ചയായിരുന്നു ലക്ഷ്മിയും അനൂപ് ചന്ദ്രനുമായുള്ള വിവാഹ നിശ്ചയം. സെപ്തംബര്‍ 1ന് ഗുരുവായൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.

പിന്നീട് കണിച്ചുകുളങ്ങരയില്‍ സിനിമാ രാഷ്ട്രീയ രംഗത്തെ ആളുകള്‍ക്ക് വിരുന്നും ഒരുക്കിയിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രമാണ് അനൂപിന് സിനിമാ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അനൂപ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയായിരുന്നു. സിനിമയ്ക്ക് പുറമെ തന്റേതായ രാഷ്ട്ട്രീയ കാഴ്ച്ച പാടുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ്. ഇപ്പോള്‍ താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment