താരജാഡയില്ലാതെ തനി നാടന്‍ ഹീറോയായി ക്രിക്കറ്റ് കളിച്ച് ആന്റണി വര്‍ഗീസ്
ആന്റണി വര്‍ഗ്ഗീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ വരുന്നത് വിന്‍സന്റ് പെപ്പെ എന്ന പേരായിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലേക്ക് ചുവട് വെക്കുന്നത്.
എന്നാലും ആളുകള്‍ക്ക് ആന്റണി എന്ന പേരിനേക്കാളും ഇഷ്ടം വിളിക്കാന്‍ പെപ്പെ എന്നാണ്. ആദ്യ ചിത്രം തന്നെ താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ അതിന്റെ ജാഡയോ അഹങ്കാരമോ ആന്റണിയ്ക്കില്ല.
താരം ഇപ്പോളും ആ പഴയ നാട്ടിന്‍പ്പുറത്തുകാരനാണ്. അത് തെളിയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാട്ടില്‍ തന്റെ സൂഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണിത്.
ഒരു ഓണ്‍ലൈന്‍ ്അഭിമുഖത്തിലാണ് താരത്തിന്റെ വീഡിയോയും മറ്റ് കാര്യങ്ങളും പറയുന്നത്.സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ താരത്തിന് ക്രിക്കറ്റ് വലിയ ഇഷ്ടമായിരുന്നു.
കമ്പനി കൂടി ബോയ്സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനാണ് ആന്റ്ണി. സിനിമയില്‍ എത്തിയിട്ടും അതിനൊരു മാറ്റവുമില്ല. അങ്കാലിമാലിയിലും മറ്റ് പ്രദേശങ്ങളിവുമൊക്കെ താരവും കൂട്ടരം ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.
സിനിമയില്‍ അഭിനയിച്ചതുകൊണ്ട് തനിയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. പണ്ടെന്നും ഒരു വിലയുമില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ കുറച്ച് പേര് വന്ന് സെല്‍ഫിയൊക്കെ എടുക്കുന്നുണ്ട്. ആ ഒരു വ്യത്യാസം മാത്രമാണ് ഉളളതെന്ന് താരം പറയുന്നു.
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
- ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള സഹായം വര്‍ദ്ധിപ്പിച്ചു
- ആക്രമണം : പ്രതി പിടിയിൽ
Leave a Reply