നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശര്‍ദ്ദിയും തലവേദനയും ശാരീരിക അവശതയും അനുഭവപ്പെട്ടപ്പോഴാണ് സുരേഷിനെ തിരുവനന്തപുരത്തെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്.
സുരേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സുരേഷ് അറിയിച്ചു. ഷൂട്ടിംഗ് ഉണ്ടെങ്കിലും പരിശോധനാ ഫലം വന്നതിന് ശേഷമേ ആശുപത്രി വിടൂവെന്ന് സുരേഷ് പറഞ്ഞു.
Leave a Reply