താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു
താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു
മണിയൻപ്പിളള അഥവാ മണിയൻപ്പിളള എന്ന സിനിമയിലൂടെ 1982 ലാണ് ബൈജു ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. കോമഡിയും, വില്ലൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ബൈജു.
Also Read >> ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സിനിമാ – സീരിയല്‍ നടി കൊച്ചിയില്‍ അറസ്റ്റില്‍
അധികം വിവാദങ്ങളില്‍ ചെന്നുപെടാതെ നടന്ന വ്യക്തിയായിരുന്നു ബൈജു. എന്നാല്‍ തോക്കെടുത്തത് ഏറെ വിവാദത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം കേരളകൗമുദ്ദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് ബൈജു.
ചില വിവാദങ്ങള്‍ താന്‍ സ്വയം ചോദിച്ചു വാങ്ങിയ ആപത്തുകളാണെന്ന് ബൈജു പറയുന്നു. ട്രിവാൻഡ്രം ക്ലാബിൽ വച്ച് രണ്ട് സുഹൃത്തുക്കൾ തമ്മിലുളള പ്രശ്നത്തില്‍ മധ്യസ്ഥനാകാന്‍ പോയതാണ് പ്രശ്നങ്ങളുടെ തുടക്കം. അവസാനം ഞാന്‍ കേസില്‍ പ്രതിയായി. പിടിവലിക്കിടെ എന്‍റെ കയ്യില്‍ നിന്നും തോക്ക് താഴെ വീണു. തോക്കെടുത്ത് എണീറ്റ ഞാന്‍ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തിയെന്നായി കേസ്.
കോട്ടയത്തുള്ള സുഹൃത്തുക്കളുടെ കയ്യില്‍ തോക്കിരിക്കുന്നത് കണ്ടാണ് തനിക്കും ഒരു തോക്ക് വേണമെന്ന ആഗ്രഹം ഉണ്ടായത്. ഒരുപാട് സ്വാധീനങ്ങള്‍ക്ക് ശേഷമാണ് തോക്കിന് ലൈസന്‍സ് സംഘടിപ്പിച്ചത്. കേസില്‍ പെട്ടതോടെ ട്രിവാൻട്രം ക്ലമ്പിലെ മെമ്പർ ഷിപ്പ് പോകുകയും ചെയ്തു. വെറുതെ ഷോയ്ക്കായി കൊണ്ടു നടക്കാം അല്ലെങ്കിൽ സ്വയം വെടിവെച്ച് മരിക്കാം എന്നല്ലാതെ ആ തോക്ക് കൊണ്ട് ഒരു ഉപയോഗവുമില്ല.
കേസും പ്രശ്നങ്ങളും കഴിഞ്ഞതോടെ വളരെ കഷ്ട്ടപ്പെട്ട് ക്ലബിലെ മെംബെര്‍ഷിപ് തിരികെ കിട്ടി. ഇപ്പോള്‍ കുറച്ച് സൗഹൃദങ്ങള്‍ മാത്രമേയുള്ളൂ. വിജയ രാഘവനാണ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്ത് കാര്യമുണ്ടെങ്കിലും വിജയ രാഘവനോട് ചോദിച്ചേ ചെയ്യാറുള്ളൂവെന്നും ബൈജു അഭിമുഖത്തില്‍ പറയുന്നു.
Leave a Reply