‘ഇവിടെ കൊണ്ടും നിര്‍ത്തിക്കോ… ഞാന്‍ ഇതുവരെ ഇത്ര ദേഷ്യത്തില്‍ സംസാരിച്ചിട്ടില്ല’- പൊട്ടിത്തെറിച്ച് ബാല

‘ഇവിടെ കൊണ്ടും നിര്‍ത്തിക്കോ. ഞാന്‍ ഇതുവരെ ഇത്ര ദേഷ്യത്തില്‍ സംസാരിച്ചിട്ടില്ല’- പൊട്ടിത്തെറിച്ച് ബാല

വിവാഹവാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ബാല. തനിക്കെതിരെ വന്ന വ്യാജ വിവാഹവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം.

ചെന്നൈയില്‍ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാന്‍ കഴിയാതെ വിഷമിച്ചിരിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

താരത്തിന്റെ വാക്കുകള്‍;- ‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛന്‍. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്.

എനിക്ക് ഇവിടെ നിന്നും പോകാന്‍ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണില്‍ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോണ്‍ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാന്‍.

ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു.

ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു.

രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല.

എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.

ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒരു അന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും.

ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവര്‍ക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാന്‍ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല.

അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിര്‍ത്തിക്കോ. ഞാന്‍ ഇതുവരെ ഇത്ര ദേഷ്യത്തില്‍ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്… മനസിലാക്കണം..’ രോഷത്തോടെ ബാല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*