ലാലേട്ടന്റെ സ്‌കെച്ച് നിമിഷനേരം കൊണ്ട് വരച്ച് താരം; രസകരമായ സംഭവം താരസംഘടനയില്‍

ലാലേട്ടന്റെ സ്‌കെച്ച് നിമിഷനേരം കൊണ്ട് വരച്ച് താരം; രസകരമായ സംഭവം താരസംഘടനയില്‍

താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡിയോഗം നടന്ന്‌കൊണ്ടിരിക്കെ പരിപാടിയില്‍ രസകരമായ സംഭവം നടക്കുകയുണ്ടായി. യോഗത്തില്‍ സംസാരിക്കുകയായിരുന്ന ലാലേട്ടനെ പേപ്പറില്‍ ഒപ്പിയെടുക്കുന്നതായിരുന്നു സംഭവം.

വെറും ഒരു മിനിറ്റ് കൊണ്ടാണ് ലാലേട്ടനെ താരം വരച്ച് തീര്‍ത്തത്. മറ്റാരുമല്ല ഗായകനും സംവിധായകനുമായ നാദിര്‍ഷയാണ് കലാകാരന്‍. നാദിര്‍ഷ വരച്ച സ്‌കെച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് നടന്‍ ബാലയാണ്.

ഫെയ്‌സ്ബുക്കിലാണ് താരം പോസ്റ്റ് ചെയ്തത്. നടന്‍ ബാല സ്‌കെച്ച് പോസ്റ്റ് ചെയ്ത് കുറിപ്പ് നല്‍കിയതിങ്ങനെ: അമ്മ യോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ സംസാരിച്ച് കൊണ്ടിരിക്കെ അടുത്തിരുന്ന നാദിര്‍ഷ പെന്‍സിലെടുത്ത് നിമിഷ നേരം കൊണ്ട് ലാലേട്ടനെ വരക്കുന്നു.

എന്റെ കണ്ണുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല, അതിമനോഹരമായാണ് നാദിര്‍ഷ വരച്ചിരിക്കുന്നത്. ഇതൊരു വലിയ ടാലന്റ് തന്നെയാണ് ഇങ്ങനെ കുറിച്ചു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ലൈറലായി കൊണ്ടിരിക്കുകയാണ് താരരാജാവിന്റെ സ്‌കെച്ചും അത് വരച്ചയാളും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply