നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്തെ സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു.ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുണ്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം. വിമാനയാത്രക്കിടെ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം പിന്നീട്.
Leave a Reply