തന്റെ അവസരങ്ങൾ നഷ്മാകാൻ കാരണം താരരാജാക്കന്മാർക്ക് തന്നോടുള്ള ഭയം
തന്റെ അവസരങ്ങൾ നഷ്മാകാൻ കാരണം താരരാജാക്കന്മാർക്ക് തന്നോടുള്ള ഭയം : ദേവന്‍
താരരാജാക്കന്മാരുടെ അനിഷ്ടത്തിനിരയായി സിനിമയിൽ നിന്നും പിൻതള്ളപ്പെട്ടവർ നിരവധിയാണ് മലയാള സിനിമയിൽ. മലയാളത്തിന്റെ മഹാനടൻ തിലകനുൾപ്പെടെ പലരും ഇത്തരം ഇഷ്ടാനിഷ്ടങ്ങൾക്ക് പാത്രമായിട്ടുണ്ട്.
ഇപ്പോൾ നടൻ ദേവനും തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.മികച്ച കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് പൊടുന്നനെയായിരുന്നു ദേവന്റെ അപ്രതീക്ഷമാകൽ.ഇതിന്റെ കാരണങ്ങളാണ് ഇപ്പോൾ ദേവൻ പങ്കുവച്ചിരിക്കുന്നത്.
നായകനേക്കാള്‍ വില്ലന് ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സൂപ്പര്‍സ്റ്റാറുകളാണ് തന്നെ സിനിമയില്‍ നിന്ന് തഴയഞ്ഞത്. ദേവനെന്ന നടന്റെ കഴിവിനെ മലയാള സിനിമ പൂര്‍ണ്ണായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ദേവൻ പറഞ്ഞു.
എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. താന്‍ അഭിനയിച്ച പലസിനിമകളിലും നായകനൊപ്പം പ്രതിനായകും അംഗീകരിക്കപ്പെട്ടു. പിന്നീട് ഞാന്‍ തഴയപ്പെടുകയായിരുന്നു. നായകനേക്കാള്‍ ശ്രദ്ധ വില്ലന് ലഭിക്കുമോ എന്ന ഭയപ്പാടായിരുന്നു ഇതിനു പിന്നിലെന്നും ദേവന്‍ വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.