Actor Dileep Interpol Surveillance l Professor Dinkan l ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് നടന്‍ ദിലീപ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദിലീപ് ഇപ്പോള്‍ ബാങ്കോക്കിലാണ്. കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് ദിലീപ് വിദേശത്തേക്ക് ചിത്രീകരണത്തിനായി പോയത്.
ബാങ്കോക്കിലെത്തിയ ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പോലീസിന്‍റെ ആവശ്യപ്രകാരമാണ് നിരീക്ഷണം എന്നാണ് സൂചന. നവംബര്‍ 15 നാണ് ദിലീപ് ബാങ്കോക്കിലേക്ക് പുറപ്പെട്ടത്.
എന്നാല്‍ നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് ധാരണയായ സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനായി 52 ദിവസം ബാങ്കോക്കില്‍ തങ്ങാനുള്ള അനുമതിയാണ് കോടതി നല്‍കിയിട്ടുള്ളത്.
Also Read >>മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
ബാങ്കോക്ക് യാത്രയുടെ വിശദമായ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മടങ്ങിയെത്തിയാല്‍ അടുത്ത ദിവസം തന്നെ പാസ്പ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
Leave a Reply