പുതിയ അതിഥിയുടെ പേര് വെളിപ്പെടുത്തി താരം

പുതിയ അതിഥിയുടെ പേര് വെളിപ്പെടുത്തി താരം

ബോളിവുഡ് സുന്ദരി ഹേമമാലിനിയുടെ മകളും നടിയുമായ ഇഷാ ഡിയോളിന് കുഞ്ഞ് പിറന്നു. ഇഷയുടെ ഭര്‍ത്താവ് ഭരത് തക്താനിയാണ് കുഞ്ഞ് പിറന്ന വിവരം പുറത്ത് വിട്ടത്. മിറായ തക്താനി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭരത് കുറിച്ചു. 2012ലാണ് വ്യവസായിയായ ഭരതിനെ ഇഷ വിവാഹം ചെയ്യുന്നത്. 2017ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. ജനുവരിയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇഷ ആരാധകരുമായി പങ്കുവെച്ചത്.

മൂത്ത മകള്‍ രാധ്യ തക്താനിയുടെ ചിത്രം പങ്കുവെച്ച് ഇവള്‍ക്ക് സ്ഥാനകയറ്റം നല്‍കുന്നുവെന്ന് ഇഷ കുറിച്ചു. കോയി മേരേ ദില്‍സെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ദൂം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment