Actor Geetha Salam passes away l ചലച്ചിത്ര – നാടക നടന്‍ ഗീഥാ സലാം അന്തരിച്ചു

ചലച്ചിത്ര – നാടക നടന്‍ ഗീഥാ സലാം അന്തരിച്ചു

കൊല്ലം: ചലച്ചിത്ര – നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന പ്രശസ്ത കലാകാരന്‍ ഗീഥാ സലാം അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ഓച്ചിറ സ്വദേശിയായായ ഗീഥാ സലാം ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടകാഭിനയത്തിലേക്കു കടന്നത്.

1980ല്‍ ഇറങ്ങിയ ‘മാണി കോയ കുറുപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്‌. ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോല്‍സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങി എണ്‍പതിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1987ല്‍ തിരുവനന്തപുരം ആരാധനയുടെ ‘അഭിമാനം’ നാടകത്തിലെ ഉസ്മാന്‍ കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 32 വര്‍ഷത്തോളം നാടക രംഗത്ത്‌ പ്രവര്‍ത്തിച്ചു. ചങ്ങനാശേരി ഗീഥ നാടക സമിതിയിലെ നിറ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: റഹ്മാ ബീവി. മക്കള്‍: ഹഹീര്‍, ഷാന്‍. ഖബറടക്കം നാളെ രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാഅത്ത് ഖബറിസ്ഥാനില്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*