ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിച്ച് യുവനടന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിച്ച് യുവനടന് ദാരുണാന്ത്യം

യുവനടന്‍ ഗോഡ്‌ഫ്രെക്ക് ദാരുണാന്ത്യം. കഴിഞ്ഞ രാത്രി തൃക്കടവൂര്‍ നീരാവില്‍ പൊട്ടന്‍മുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിച്ചാണ് മരണം. ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ: ജോണ്‍ റോഡ്രിഗ്‌സിന്റെ മകനായ ഗോഡ്‌ഫ്രെ, പ്രാക്കുളത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരവേയായിരുന്നു അപകടം.

സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ആവര്‍ത്തിച്ചാണ് ഗോഡ്‌ഫ്രെയുടെ മടക്കം. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കിയായി. താന്‍ നായകനായ സിനിമയിലെ അന്ത്യരംഗങ്ങളുടെ തനിയാവര്‍ത്തനമായി.

ആംബുലന്‍സിലെ വിലാപയാത്ര പോലും എഴുതിത്തയാറാക്കിയ അതേ കഥാരംഗങ്ങളായി. 4 വര്‍ഷം മുന്‍പ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്നു നിര്‍മിച്ച ‘ദ് ലവേഴ്‌സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്‌ഫ്രെ.

ഹെല്‍മറ്റ് തകര്‍ന്നു തലയ്ക്കു പരുക്കേറ്റു രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ കൃത്രിമശ്വാസം നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ഓട്ടോറിക്ഷയില്‍ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

ഗോഡ്‌ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തന്‍ചന്ത അഥീന കോട്ടേജില്‍ അബ്ദുല്‍ സലീം തന്നെ ഇന്നലെ ഗോഡ്‌ഫ്രെയുടെ മൃതദേഹം ആംബുലന്‍സില്‍ ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലെത്തിച്ചു. സിനിമയില്‍ മൃതദേഹത്തെ വസ്ത്രങ്ങള്‍ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം അതേ വസ്ത്രങ്ങള്‍ അണിയിച്ചതു കണ്ണീര്‍ക്കാഴ്ചയായി.

ഗോഡ്‌ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങള്‍ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെങ്കിലും ഈ പാട്ടു മാത്രം അപ്ലോഡ് ചെയ്യാന്‍ ഗോഡ്‌ഫ്രെ സമ്മതിച്ചിരുന്നില്ല. ജീവിതാന്ത്യത്തിലേക്ക് ആ രംഗങ്ങള്‍ പകര്‍ത്തിവയ്ക്കാന്‍ ഫൊട്ടോഗ്രഫര്‍ കൂടിയായ അവന്‍ നേരത്തെ തീരുമാനിച്ച പോലെ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*