അഭിനന്ദനം അറിയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചതായി തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്

അഭിനന്ദനം അറിയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചതായി തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്

അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ സവിധായകന്‍ പരിഹസിച്ചെന്ന് തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ ഒരു പ്രമുപഖ സംവിധായകനെ അഭിനന്ദിച്ചു. അപ്പോള്‍ തിരിച്ച് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത് പരിഹാസമായിരുന്നെന്നാണ് ഇന്ദ്രന്‍സ് വെളിപ്പെടുത്തിയത്.

ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കുടുംബസമേതം ചടങ്ങിന് പോയത്. പ്രമുഖ സംവിധായകനും ചടങ്ങില്‍ എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ഓ നിങ്ങള്‍ അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ.

അടൂര്‍ നിലവാരം കുറച്ചോ ,അതോ നിങ്ങള്‍ ആ നിലവാരത്തിലേയ്ക്ക് എത്തിയോ എന്ന് പറഞ്ഞ് പരിസാഹത്തോടെ ചിരിച്ചു. ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് അതെന്ന് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇന്ദ്രന്‍സാണ് ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്.

ചിത്രം ഷാങ്ഹായ് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പ്രദര്‍ശിക്കപ്പെടുന്ന 14 ചിത്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. ചടങ്ങില്‍ എത്തുമ്പോള്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment