നടന്‍ കൃഷ്ണ കുമാറിന്റെ പേരില്‍ വ്യാജ പ്രചരണം; പരാതിയുമായി താരം

നടന്‍ കൃഷ്ണ കുമാറിന്റെ പേരില്‍ വ്യാജ പ്രചരണം; പരാതിയുമായി താരം

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരിലെന്ന തരത്തില്‍ പ്രചരിക്കുന്ന വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന വ്യാജമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. ഇതിന്റെ അപകടം മനസിലായതിന് ശേഷം സൈബര്‍ സെസല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

ഒരു ഹിന്ദു ആയ എന്റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍ഡിഎഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അത് തെറ്റാണ്.

മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ എന്ന കുറിപ്പോടെ കൃഷ്ണകുമാറിന്റെ ചിത്രം വെച്ചുള്ള പോസ്റ്റായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കൃഷ്ണകുമാറിപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

ഞാന്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്വമുള്ള ആളല്ല,ഏതെങ്കിലും പാര്‍ട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശയ്ക്ക് പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതെന്നും താരം പറഞ്ഞു.

അത്തരത്തിലൊരു വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന പ്രസ്തവാന തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെ സംസാരിക്കുന്ന ആളല്ല താനെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. പലരോടും ചോദിച്ചാണ് എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്.

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഒക്കെ പേരില്‍ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാല്‍ അത് വ്യാജമാണോ യഥാര്‍ഥമാണോ എന്നത് പെട്ടെന്ന് മനസിലാക്കാം. എന്നാല്‍ എന്നെപ്പോലെയുള്ള നടീനടന്മാരുടെ അവസ്ഥ അതല്ല, ആളുകള്‍ ചിലപ്പോള്‍ അത് സത്യമാണെന്ന് വിശ്വസിക്കും. അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*