ചാക്കോച്ചന്റെ കുഞ്ഞ് ഇസഹാക്കിന് മാമോദീസ; ആഘോഷം താരപൊലിമയില്‍

ചാക്കോച്ചന്റെ കുഞ്ഞ് ഇസഹാക്കിന് മാമോദീസ; ആഘോഷം താരപൊലിമയില്‍

ചാക്കോച്ചന്റെ പൊന്നോമനയുടെ മാമോദീസ നടന്നത് വന്‍ താര പൊലിമയോടെ. സിനിമാതാരങ്ങളുടെയും ബന്ധുജനങ്ങളുടെയും സാന്നിധ്യത്തില്‍ കുഞ്ചാക്കോ ബോബന്റെ കുഞ്ഞ് ഇസഹാക്കിന്റെ മാമോദീസ നടന്നു.

കൊച്ചി ഇളംകുളം വലിയ പള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളില്‍ ജനപ്രിയ നടന്‍ ദിലീപും ഭാര്യ കാവ്യമാധവനും എത്തിയിരുന്നു. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, നടന്‍ വിനീത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് വൈകീട്ട് നടന്ന റിസപ്ഷനില്‍ നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍, നടി ആന്‍ അഗസ്റ്റിന്‍, ഗായകന്‍ വിജയ് യേശുദാസ്, രമേഷ് പിഷാരടി തുടങ്ങിയവരും പങ്കെടുത്തു.നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.

https://www.facebook.com/rashtrabhoominews/videos/354847875433245/?__xts__%5B0%5D=68.ARC31ZjFOqW9FguLUDYwdQE-g58OfYdpf11Lhy5qvBJBeo8LBL7kGo2Sg1uVS4DAAbQNb3FlRRmWGU0h2550tjkaIAsnZPMkiGTcADb3T-5c8RFjCABZvh3he75IQmIShc2GCDRiwHrL0SOeoK6k-Kvr6GQTZao8jle3fS7ugco9TdeeDVOvAT0zmD8nPDISclApNGParhhJKjEZc6xm4bLtLcuujI3kyJJKSmkRnFU6p9zvqmonEmxn7KzhBH0dhzgcnRO1SRgqqgxysXXICcA_OVunfT7Pt_dDitljnNPXBYn-TxJjB1dU9esGF-OEiGFMSgiTOoS5RIZiPqVms2LMsTBVf5bE_Jw&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply