അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം

അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം

കൊച്ചി: ഇല്ലാത്ത രോഗാവസ്ഥ ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ ഒരുപാട് ജീവനുകളാണ് ഇന്ന് പൊലിഞ്ഞ് പോകുന്നത്. അത്തരത്തില്‍ അധികൃതരുടെ അനാസ്ഥ കാരണം അര്‍ബുദമില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി ചെയ്ത വാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നാണ്. അത്തരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് നടന്‍ കുഞ്ഞുകുഞ്ഞിന്റെ മരണം.

അര്‍ബുദമില്ലാതെ കീമോതെറാപ്പി ചെയ്തതാണ് മരണകാരണമെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. സിനിമ-നാടക നടനും സാമൂഹിക പ്രവര്‍ത്തകനുമായ കുഞ്ഞുകുഞ്ഞ് ഫെബ്രുവരി 24നാണ് മരണപ്പെട്ടത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. 2018ലാണ് കടുത്ത ചുമയെ തുടര്‍ന്ന് പള്ളൂരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞുകുഞ്ഞ് ചികിത്സ തേടിയത്.

ഉടനടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി രക്തവും മറ്റും പരിശോധനയ്ക്ക് നല്‍കി. ശ്വാസകോശാര്‍ബുധം രണ്ടാം ഘട്ടം കഴിഞ്ഞുവെന്നായിരുന്നു ഹരിയാനയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനാഫലം.

എന്നാല്‍ ആറ് തവണ കീമോ ചെയ്തതോടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ട് ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹം മരിച്ചതെന്നാണ് മാധ്യമ ദിനപ്പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചികിത്സയ്ക്ക് 15 ലക്ഷം വേണമെന്ന് ഡോക്ടര്‍ അറിയിച്ചു.

തുടര്‍ന്ന് പരിചയക്കാരായ ചില ഡോക്ടര്‍മാരെ ഫലം കാണിച്ചപ്പോള്‍ ഗുരുതര ഘട്ടത്തിലാണെന്നും ഏറിയാല്‍ മൂന്നുമാസമേ ജീവിക്കൂവെന്നും കീമോ ചെയ്താല്‍ ആയൂസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു മറുപടി. സ്വകാര്യ ലാബിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ ആറ് കീമോ ചെയ്തു.

ഈസമയത്തൊന്നും ഒരു ലക്ഷണവും കുഞ്ഞുകുഞ്ഞ് കാണിച്ചിട്ടില്ലെന്നും ഭാര്യ മേഴ്‌സി പറഞ്ഞു. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്നും ഇതിനിടെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചുമെന്നുമാണ് അവര്‍ പറയുന്നത്. കീമോയ്ക്ക് ശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ നിലവില്‍ അര്‍ബുദം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്.

രോഗം മാറിയതാണെന്ന ധാരണയില്‍ തിരിച്ചുപോന്നു. കഴിഞ്ഞ ജനുവരി അവസാനമാണ് കുഞ്ഞുകുഞ്ഞിന് പനിപിടിച്ചത്. അത് ന്യുമോണിയായി മാറി. അതിന്റെ ചിതിത്സയ്ക്കിടെയായിരുന്നു മരണം.

അര്‍ബുദമാണെന്ന ലാബ് റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം രണ്ടാമത് പരിശോധിക്കാതെ ചികിത്സ തുടങ്ങുകയായിരുന്നുവെന്നും മേഴ്‌സി പറയുന്നത്. കുറ്റക്കാര്‍ക്കതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് അവര്‍.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും നിയമ നടപടി സ്വീകരിക്കാനുമാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ആരോപണം ജനറല്‍ ആശുപത്രി തള്ളി.

കുഞ്ഞുകുഞ്ഞിന്റെ കീമോ തെറാപ്പി നടപടിക്രമം പാലിച്ചുതന്നെയായിരുന്നു എന്നാണ് ആശുപത്രി സുപ്രണ്ട് പറയുന്നത്. ഈമയൗ, സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*